നരേന്ദ്ര മോദി പിണറായി വിജയന്റെ ഐശ്വര്യം: വിദ്യാ ബാലകൃഷ്ണന്
അത്തോളി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര് എസ് എസിന്റെ ആശയവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമെന്ന രീതിയില്‍ സി പി എം ബി ജെ പി ബാന്ധവം നമ്മുടെ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.വിദ്യാ ബാലകൃഷ്ണന് പറഞ്ഞു.’ വളരണം അത്തോളി ‘ തുടരണം യു ഡി എഫ് സന്ദേശമുയര്‍ത്തി അത്തോളി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ വാഹന പ്രചരണ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ഭരണ സംവിധാനം ആര് എസ് എസിന് അടിയറവെച്ചതോടെ വിദ്യാഭ്യാസ മേഖലയടക്കം അഥപതിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി വിജയനടക്കം കുടുംബത്തിനെതിരെ അന്വേഷണം നേരിടേണ്ടിവരുന്ന ഇതു പോലൊരു തിരുട്ടു ഫാമിലി കേരളം ഭരിച്ച ചരിത്രമില്ല. പദ്ധതികളിലടക്കം എല്ലാ മേഖലകളിലും കൊള്ളയും കൊള്ളി വെപ്പും അവസാനം അയ്യപ്പന്റെ സ്വര്‍ണം വരെ കൊള്ളയടിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. എല്ലാ മേഖലകളിലും പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ച ഭരണകൂടമായി ഈ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ടു പോകുന്ന സമയത്ത് ഈ ചെയ്തു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരും നാളുകളിലും ജനങ്ങളിലേക്കെത്തിക്കാന്‍ ഭരണ തുടര്‍ച്ച ഉണ്ടാകണം.എല്ലാ മേഖലകളിലും സി.പിഎം ബി. ജെ.പി തമ്മിലുള്ള ബാന്ധവം ഉണ്ടാകുമ്പോള്‍ വരും നാളുകളില്‍ കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാനുള്ള ആഗ്രഹത്തില്‍ സി പി എം അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അനുകൂല നിലപാടുകളും എടുക്കുമ്പോള്‍ തുരത്തി തൂത്തെറിയാനുള്ള തെരഞ്ഞുടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറാന്‍ പോകുമ്പോള്‍ യു ഡി എഫിനെ വീണ്ടും അധികാരത്തില്‍ കൊണ്ടു വന്ന് അത്തോളിയുടെ വികസന മുന്നേറ്റം തുടരാനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരില്‍ നിന്നും സഹകരണം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
കോതങ്കലില്‍ നടന്ന പരിപാടിയില്‍ എം.എം കോയ അധ്യക്ഷനായി. കെ.രാമചന്ദ്രന് മാസ്റ്റര്‍,സാജിദ് കോറോത്ത്, കെ.പി ഹരിദാസന്,അജിത് കുമാര്‍ കരുമുണ്ടേരി, ഷിജു തയ്യില്‍,നാസ് മാമ്പൊയില്‍, ജാഥാ നായകന് വി.കെ രമേശ് ബാബു,ഉപനായകന്‍ ടി.പി അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു.വി.കെ സത്യ നാഥന് സ്വാഗതവും കെ.പി സത്യന് നന്ദിയും പറഞ്ഞു. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്,വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, അംഗങ്ങളായ ഷീബ രാമചന്ദ്രന് ,സുനീഷ് നടുവിലയില്‍,എ.എം സരിത,സന്ദീപ് കുമാര്‍ നാലു പുരക്കല്‍, വാസവന് പൊയിലില്‍, ശാന്തി മാവീട്ടില്‍, ഷിജു തയ്യില്‍,പി.എം രമ, രേഖ വെള്ള തോട്ടത്തില്‍,മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാന്‍,ജൈസല്‍ അത്തോളി,അജിത് കുമാര്‍ കരുമുണ്ടേരി, രാജേഷ് കൂട്ടാക്കില്‍,കെ.ടി.കെ ഹമീദ്, യൂസുഫ് കോതങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
