യു ഡി എഫ് വികസന മുന്നേറ്റ പ്രചരണ ജാഥ

യു ഡി എഫ് വികസന മുന്നേറ്റ പ്രചരണ ജാഥ

 

അത്തോളി: ‘വളരണം അത്തോളി തുടരണം യു ഡി എഫ് ‘സന്ദേശമുയര്‍ത്തി അത്തോളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വികസന മുന്നേറ്റ വാഹന പ്രചരണ നടത്തി. കണ്ണിപ്പൊയില്‍ ആണ്ടി ബസാറില്‍ നിന്നും ആരംഭിച്ച ജാഥ മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ജാഥാ ക്യാപ്റ്റന്‍ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ വി.കെ രമേശ് ബാബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍,വൈസ് പ്രസിഡന്റ് സി.കെ റിജേഷ്,പഞ്ചായത്ത് അംഗങ്ങളായ എ.എം സരിത,സന്ദീപ് കുമാര്‍ നാലു പുരക്കല്‍, ശാന്തി മാവീട്ടില്‍, രേഖ വെള്ള തോട്ടത്തില്‍, പി.എം രമ, ജാഥാ പൈലറ്റുമാരായ സുനില്‍ കൊളക്കാട്,സി.കെ അബ്ദു റഹിമാന്‍, ജാഥാ നായകന്‍ വി.കെ രമേശ് ബാബു പ്രസംഗിച്ചു. ഇ.സുനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്കു ശേഷം കോതങ്കലില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ഡെപ്യൂട്ടി ലീഡല്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ ടി. പി അബ്ദുല്‍ ഹമീദ്,മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീബ രാമചന്ദ്രന്‍, വാസവന്‍ പൊയിലില്‍,ജൈസല്‍ അത്തോളി,അജിത് കുമാര്‍ കരുമുണ്ടേരി, രാജേഷ് കൂട്ടാക്കില്‍,കെ.എ.കെ ഷമീര്‍ , യൂസുഫ് കോതങ്കല്‍, കെ.ടി.കെ ഹമീദ്, ടി.കെ രവീന്ദ്രന്‍, ഗിരീഷ് പാലാക്കര,ഹൈദര്‍ കൊളക്കാട്, വി.പി ഇമ്പിച്ചിമമ്മു, പുരുഷോത്തമന്‍, സി.കെ നസീര്‍, സി.കെ ഹാരിസ്, കെ. യൂസുഫ്, സി.കെ സമദ്, പി.കെ മുനീര്‍, ഒ.ടി.രജീഷ്, ഷൗക്കത്ത് അത്തോളി, മൂസക്കോയ,അഷ്‌റഫ് അത്തോളി, മോഹനന്‍ കവലയില്‍,ഫൈസല്‍ ഏറോത്ത്, കെ.എം രാജന്‍, വി.പി ഷാനവാസ്, ഖാദര്‍ കളമുള്ളതില്‍,റഷീദ ഷാനവാസ്, യു.കെ ഉസ്മാന്‍ ,വി.ടി.കെ ഷിജു, ഗിരീഷ് ത്രിവേണി,കെ.എം അസീസ്, വി.കെ ഭാസ്‌കരന്‍,ശ്രീനിവാസന്‍ കോരപ്പറ്റ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *