പിഎം ശ്രീ; ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല

പിഎം ശ്രീ; ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല

ആലപ്പുഴ : പിഎം ശ്രീ വിവാദത്തില്‍ സിപിഎം മുമായി ഇടഞ്ഞ സിപിഐ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല. ആലപ്പുഴ ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയിലും പരിഹാരമുണ്ടായില്ല. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാര്‍.

ആലപ്പുഴ ഗെസ്റ്റ് ഹൗസില്‍ മുക്കാല്‍ മണിക്കൂറോളം ആണ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇതിനുശേഷമാണ് സിപിഐ മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ് എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. ഇതിനു ശേഷം ഗെസ്റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി.
വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവിന്റെ തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന ശക്തമായ അഭിപ്രായവും എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്നു.

 

 

പിഎം ശ്രീ; ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല

Share

Leave a Reply

Your email address will not be published. Required fields are marked *