കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂവിന്റെ 18-ാം വാര്‍ഷികം ഡിസംബര്‍ അവസാന വാരം കോഴിക്കോട്ട് വെച്ച് നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിത, ചെറുകഥ മല്‍സരം, മാധ്യമ സെമിനാര്‍ സാഹിത്യകാരന്മാരുടെ സംഗമം , സാംസ്കാരിക പരിപാടികള്‍, പുസ്തക മേള, പുരസ്കാര സമര്‍പ്പണം എന്നിവ സംഘടിപ്പിക്കും.
പീപ്പിള്‍സ് റിവ്യൂ 18-ാം ജന്മദിനപ്പതിപ്പ് കോഴിക്കോട് സാഹിത്യ നഗര പതിപ്പായും പ്രസിദ്ധീകരിക്കും. 18-ാം വാര്‍ഷികാഘോഷ ലോഗോ നവംബര്‍ 1ന് പ്രകാശനം ചെയ്യും.
പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികം
ഡിസംബര്‍ അവസാന വാരം
