ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കലോല്‍സവം – 2025 സംഘാടക സമിതി രൂപീകരിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കലോല്‍സവം – 2025 സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കലോല്‍സവം – 2025 സംഘാടക സമിതി രൂപീകരണ യോഗം മീഞ്ചന്ത ഗവ.ആര്‍ട്‌സ് കോളേജില്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജഗതി രാജ് വി പി പരിപാടി ഉദ്ഘാടനം ചെയ്തു.ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഹരിദാസ് പി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. റെനി സെബാസ്റ്റ്യന്‍, ഡോ. എ ബാലകൃഷ്ണന്‍, ഫിനാന്‍സ് ഓഫീസര്‍ ശരണ്യ എം എസ്, പട്ടാമ്പി റീജണല്‍ ഡയറക്ടര്‍ ഡോ ജോജോ മോന്‍ എന്‍ എ, തലശ്ശേരി റീജണല്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ സി വി, കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ പി. എന്നിവര്‍ സംസാരിച്ചു. സിന്‍ഡിക്കേറ്റ് അംഗവും ജനറല്‍ കണ്‍വീനറുമായ
ഡോ. സി ഉദയകല സ്വാഗതവും കോഴിക്കോട് റീജയണല്‍ ഡയറക്ടര്‍ ഡോ. പ്രദീപ്കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

കലോല്‍സവം വിജയിപ്പിക്കുന്നതിനായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ അധ്യാപക – അനധ്യാപക- വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഡോ ബീന ഫിലിപ്പ്, എം പി എം കെ രാഘവന്‍ എം പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ (രക്ഷാധികാരികള്‍).

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജഗതി രാജ് വി പി (ചെയര്‍മാന്‍).

സിന്‍ഡിക്കേറ്റ് അംഗം ഡോ സി ഉദയകല ജനറല്‍ കണ്‍വീനര്‍.

 

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല
കലോല്‍സവം – 2025 സംഘാടക സമിതി രൂപീകരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *