കോഴിക്കോട്: ജ്യോതിഷ പണ്ഡിതനും, എഴുത്തുകാരനുമായ ബേപ്പൂര്‍ മുരളീധരപ്പണിക്കരുടെ 100-ാമത് പുസ്തകം ‘ബേപ്പൂരിന്റെ ഇതിഹാസം – ഉരുവും, ഖലാസികളും’ 28ന് വൈകിട്ട് 3 മണിക്ക് അളകാപുരിയില്‍ സാഹിത്യകാരന് യു.കെ.കുമാരന് മാധ്യമ പ്രവര്ത്തകന് ദീപക് ധര്‍മ്മടത്തിന് നല്കി പ്രകാശനം ചെയ്യും. മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ.എടത്തൊടി രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. മുരളി ബേപ്പൂര്‍ പുസ്തക പരിചയം നടത്തും. കോര്പ്പറേഷന് കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം.പി.പത്മനാഭന്, കവി മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, ഇ.എം.രമണി ആശംസകള്‍ നേരും. ബേപ്പൂര്‍ മുരളീധരപ്പണിക്കര്‍ മറുമൊഴി നടത്തും. ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍ സ്വാഗതവും, പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി ജില്ല ചെയര്മാന് തച്ചൊറക്കല് ദേവരാജന്‍ പണിക്കര്‍ നന്ദിയും പറയും. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്.
