ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല കലോത്സവം- 2025 കോഴിക്കോട്ട്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല കലോത്സവം- 2025 കോഴിക്കോട്ട്

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല കലോത്സവം 2025 നവംബര്‍ 28 മുതല്‍ 30 വരെ കോഴിക്കോട്ട് നടക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ.ജഗതിരാജ്  വി പി
യും, കലോത്സവ കമ്മറ്റി കണ്‍വീനര്‍ ഡോ.സി.ഉദയകലയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ അഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ പ്രായഭേദമന്യേ 75,000ലധികം പഠിതാക്കള്‍ പഠനം നടത്തിവരികയാണ്. അവരുടെ പഠനം മാത്രമല്ല കലാ-സാംസ്‌കാരിക അഭിരുചികളെ പ്രോത്സാഹിപ്പിക്കാനാണ് രണ്ടാമത് കലോത്സവം കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്. ഒന്നാം കലോത്സവം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊല്ലത്ത് നടന്നപ്പോള്‍ 1500ലധികം മത്സരാര്‍ത്ഥികളാണ് 81 ഇനങ്ങളില്‍ മല്‍സരിച്ചത്. മത്സരാര്‍ത്ഥികള്‍ക്ക് അന്തര്‍ സര്‍വ്വകലാശാല കലോല്‍സവ പങ്കാളിത്തവും, ഗ്രേസ് മാര്‍ക്കും നല്‍കുന്നുണ്ട്. 40 പഠന കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ അഞ്ച് സോണുകളായി തിരിച്ച് മല്‍സരം നടത്തിയ ശേഷം വിജയികള്‍ക്കാണ് സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. വാര്‍ത്താസമ്മേളനത്തില്‍ ഡോ.കെ.പ്രദീപ് കുമാറും സംബന്ധിച്ചു.

 

 

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല
കലോത്സവം- 2025 കോഴിക്കോട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *