എന്‍ഐടി കാലിക്കറ്റില്‍ ‘തത്വ ’25’ വ്യാഴാഴ്ച മുതല്‍

എന്‍ഐടി കാലിക്കറ്റില്‍ ‘തത്വ ’25’ വ്യാഴാഴ്ച മുതല്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോ-മാനേജ്മെന്റ് ഫെസ്റ്റിവലായ ‘തത്വ’യുടെ 25-ാം പതിപ്പിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) കാലിക്കറ്റില്‍ 24-ന് തുടക്കമാകും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേള എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. ‘ക്രോണോജെനിസ്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. വിവിധ കാലഘട്ടങ്ങള്‍ തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പ്രമേയം.
ഒക്ടോബര്‍ 24 മുതല്‍ 26 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ വിപുലമായ ടെക് എക്‌സ്‌പോ, ശില്പശാലകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവ ‘ടെക് കോണ്‍ക്ലേവി’ന് കീഴില്‍ നടക്കും. ആനന്ദരാമന്‍ അജയ്, പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു എന്നിവര്‍ ടെക് കോണ്‍ക്ലേവില്‍ അതിഥികളാകും.
ഫ്‌ലാഗ്ഷിപ്പ് ഇനമായ ‘റോബോവാര്‍സ്’ ഉം കേരളത്തില്‍ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ‘നെക്‌സസ് വിആര്‍ അരീന’ യും ഈ വര്‍ഷത്തെ സവിശേഷതയാണ്.
കൂടാതെ ഓട്ടോമോട്ടീവ് ഷോ, വിവിധ ഡിസൈന്‍ ഷോക്കേസുകള്‍, എക്‌സിബിഷനുകള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയും ഉണ്ടാകും. 6000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജയശ്രീ ടി.കെ, പി ആര്‍ ഒ അശ്വിന്‍ ബാബു, സ്റ്റുഡന്റ് കോ.ഓര്‍ഡിനേറ്റര്‍ ഫമീദ എന്നിവര്‍ പങ്കെടുത്തു.

 

 

എന്‍ഐടി കാലിക്കറ്റില്‍ ‘തത്വ ’25’ വ്യാഴാഴ്ച മുതല്‍

Share

Leave a Reply

Your email address will not be published. Required fields are marked *