കോഴിക്കോട്: ഞാന്‍ കേരളത്തില്‍ സജീവമാകുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.താന്‍ ആലപ്പുഴയില്‍ നിന്ന് ജനങ്ങള്‍ വിജയിപ്പിച്ചു വിട്ട എം.പി.യാണ്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ വിജയിപ്പിക്കണം. അല്ലാതെ ഏതെങ്കിലും കസേര കണ്ട് പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണ്. കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി സിപിഎം-ബിജെപി ഡീലിന്റെ പ്രവൃത്തികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് പിഎം ശ്രീ പദ്ധതി. സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. സിലബസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കരുതെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തെലങ്കാനയിലും ബിജെപി ഭരിച്ചിരുന്നപ്പോഴാണ് നടപ്പാക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിലും കരിക്കുലത്തിലും സംഘപരിവാര്‍ അജണ്ട വെച്ചു പുലര്‍ത്തുന്ന ഒരു നടപടിയേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സഹകരിച്ച് മുന്നോട്ടു പോകില്ല. മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കേണ്ട, ഗോഡ്സേയെക്കുറിച്ച് പഠിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അത് കേരളത്തിലെ ജനങ്ങള്‍ വിഴുങ്ങാന്‍ 1460 കോടി കൈക്കൂലിയായിട്ടാണോ തരുന്നത്? . സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റത്തിന്റെ കാരണം എന്താണെന്നാണ് അറിയേണ്ടതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ കേരളത്തില്‍ സജീവമാകുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ
അധികാരത്തില്‍നിന്ന് താഴെ ഇറക്കാന്‍; കെ.സി.വേണുഗോപാല്‍
