തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. നിലവില്‍ 1600 രൂപയുള്ളത് 200 രൂപ കൂട്ടി 1800 ആക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചു.നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. വര്‍ദ്ധന വൈകാതെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഘട്ടംഘട്ടമായി ക്ഷേമ പെന്ഷന് ഉയര്‍ത്തുക എന്ന എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്.എന്നാല്‍ പ്രകടനപത്രികയിലെ വാഗ്ദാനം 2500 രൂപയായിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കുടിശ്ശിക കൊടുത്ത് തീര്‍ത്ത് ക്ഷേമ പെന്‍ഷനിനുള്ള വര്‍ധനവാണ് ധനകാര്യവകുപ്പ് നടത്താന്‍ പോവുന്നത്. പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് പെന്ഷന് കൂട്ടുന്നത്.
ക്ഷേമപെന്ഷന് കൂട്ടിയേക്കും
