കെഎംസിടി കോളേജ് ഓഫ് അല്ലയ്ഡ് ഹെല്‍ത്ത് സയന്‍സസിന് നാക് അംഗീകാരം

കെഎംസിടി കോളേജ് ഓഫ് അല്ലയ്ഡ് ഹെല്‍ത്ത് സയന്‍സസിന് നാക് അംഗീകാരം

കോഴിക്കോട്: കെ.എം.സി.ടി. കോളേജ് ഓഫ് അല്ലയ്ഡ് ഹെല്‍ത്ത് സയന്‍സസ് നാക് ( നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അക്രെഡിറ്റേഷനില്‍ B++ ഗ്രേഡ് കരസ്ഥമാക്കി.

2013-ല്‍ സ്ഥാപിതമായ, കേരള ആരോഗ്യ സര്‍വകലാശാല (KUHS) അഫിലിയേഷനും കേരള സര്‍ക്കാര്‍ അംഗീകാരവുമുള്ള കോളേജില്‍ നിരവധി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകളും നല്‍കി വരുന്നു.

ഇതോടെ നാക് അംഗീകാരം നേടിയ കേരളത്തിലെ ആദ്യ അല്ലയ്ഡ് ഹെല്‍ത്ത് സയന്‍സ് കോളേജ് എന്ന ബഹുമതി കോളേജ് സ്വന്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലുള്ള കോളേജിന്റെ അര്‍പ്പണബോധവും ഭാവിയിലെ ആരോഗ്യ പരിപാലന മേഖലയിലെ കഴിവുറ്റ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനും സാധ്യമാകും.

18ന് കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എം.പി. എം. കെ. രാഘവന്‍ നാക് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കോളേജിന് കൈമാറും. കൂടാതെ കോളേജ് പുതുതായി ആരംഭിച്ച 8-ഓളം ബിരുദാനന്തര കോഴ്‌സുകളുടെ പ്രഖ്യാപനം തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ് നിര്‍വഹിക്കും. ഒപ്പം കോളേജ് നടത്താനിരിക്കുന്ന കോളേജ് ഡേ യുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

പുതിയ ബിരുദാനന്തര കോഴ്സുകള്‍ അല്ലയ്ഡ് ഹെല്‍ത്ത് സയന്‍സസില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ മികച്ച സാധ്യതകളോടെ പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ. സന്ദീപ് എസ് വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു. ചീഫ് അക്രഡിറ്റേഷന്‍സ് മാനേജര്‍ കെ.എന്‍ സലീം, ഐക്യു .എ.സി കോര്‍ഡിനേറ്റര്‍ ഗ്ലാഡീസ് കാലം എന്നിവരും പങ്കെടുത്തു.

കെഎംസിടി കോളേജ് ഓഫ് അല്ലയ്ഡ് ഹെല്‍ത്ത്
സയന്‍സസിന് നാക് അംഗീകാരം

 

Share

Leave a Reply

Your email address will not be published. Required fields are marked *