ചെന്നൈ:ഹിന്ദി നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്.ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാനുള്ള തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഹിന്ദി നിരോധിക്കുന്നത്. അതിനുവേണ്ടി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരികയാണ്. തമിഴ്‌നാട്ടിലാകമാനം ഹിന്ദി ഹോര്‍ഡിങ്ങുകളും ഹിന്ദി സിനിമകളും നിരോധിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്നാണു സൂചന. ബില്‍ ഈ നിയമസഭയുടെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തന്നെ അവതരിപ്പിക്കും.
ത്രിഭാഷാ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും തമിഴരില്‍ അടിച്ചേല്‍പ്പിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. ത്രിഭാഷാ നയമല്ല മറിച്ച് തമിഴ്‌നാട് കാലങ്ങളായി പിന്തുടരുന്ന ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലിഷ്) സ്‌കൂളുകളില്‍ മതിയെന്നായിരുന്നു ഡിഎംകെ ആവശ്യപ്പെടുന്നത്. തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്നാണ് സ്്റ്റാലിന്റെ പക്ഷം.
തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തില്‍ ശക്തമായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിനാണു പുതിയ ബില്‍ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റി ഡിഎംകെ പ്രചാരണത്തെ മറികടക്കാന്‍ ആന്റി ഹിന്ദിക്കു കഴിയുമെന്ന വിശ്വാസത്തിലാണ് ഡിഎംകെ നേതൃത്വം.
ഹിന്ദി നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്
