കോട്ടയം : ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് തറയിലുമായി വിഷയത്തില്‍ സമവായ ചര്‍ച്ച നടത്തി. ഭിന്നശേഷി നിയമനത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി ശിവന്‍കുട്ടിയും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും ഇന്ന് ഉച്ചക്ക് ശേഷമാണ് ബിഷപ്പിനെ കാണാനെത്തിയത്. സഭയുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ഈ മാസം 13-ന് നടക്കുന്ന ചര്‍ച്ചയിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നും കൂടിക്കാഴ്ച സൗഹൃദമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലും പ്രതികരിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു.
