കോഴിക്കോട്: രാഷ്ട്ര ഭാഷാ വേദി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പുരസ്‌കാരം നേടിയ പി.ടി.നിസാറിനെയും ഹിന്ദി സേവി സമ്മാന്‍ പുരസ്‌കാരം നേടിയ ശ്രീധരന്‍ പറക്കാസിനെയും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് ആദരിച്ചു. രാഷ്ട്ര ഭാഷാ വേദി ജില്ലാ പ്രസിഡണ്ട് കെ.പി.ആലിക്കുട്ടി മാസ്്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്ര ഭാഷാ വേദി രക്ഷാധികാരി ഗോപി ചെറുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രഭാഷാ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ശിവാനന്ദന്‍ മാസ്റ്റര്‍, സ്‌റ്റേറ്റ് വര്‍ക്കിംങ് പ്രസിഡണ്ട് വി.എം.ആനന്ദ് കുമാര്‍ ആശംസകള്‍ നേര്‍ന്നു. പുരസ്‌കാര ജേതാക്കള്‍ മറുമൊഴി നടത്തി. രാഷ്ട്രഭാഷാ വേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.കെ.ഇരവില്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ ജോയിന്റെ സെക്രട്ടറി രാജന്‍ മണിയൂര്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി ടി.പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.
