സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊരീന മച്ചാഡോയ്ക്ക് ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്.
വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ചതിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച വ്യക്തിയാണ് മരിയ കൊരീന മച്ചാഡോയെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി. ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025ലെ പുരസ്‌കാരമെന്നും നോബേല്‍ കമ്മിറ്റി വ്യക്തമാക്കി.
നൊബേല്‍ പുരസ്‌കാര സമിതിക്ക് ഇതുവരെ ലഭിച്ച നാമനിര്‍ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെട്ടിരുന്നു.
യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഈ പുരസ്‌കാരം ഏറെ പ്രതീക്ഷിച്ചിരുന്നു.
മരിയ കൊരീന മച്ചാഡോയ്ക്ക് സമാധാന നൊബേല്‍
