അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലേയും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി; തേജസ്വി യാദവ്

അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലേയും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി; തേജസ്വി യാദവ്

പട്‌ന: അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തേജസ്വി യാദവ് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് തേജസ്വി യാദവിന്റെ വമ്പന്‍ പ്രഖ്യാപനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനകം ഇതിനുള്ള നിയമമുണ്ടാക്കും. 20 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറില്‍ ഉണ്ടാകില്ല.” തേജസ്വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.താന്‍ സര്‍ക്കാരിന്റെ ഭാഗമായുണ്ടായിരുന്ന ചെറിയ കാലത്തില്‍ അഞ്ചുലക്ഷം പേര്‍ക്കാണു തൊഴില്‍ നല്‍കിയത്. എനിക്ക് അഞ്ചുവര്‍ഷം സമയം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കണം തേജസ്വി പറഞ്ഞു. ബിഹാറില്‍ നവംബര്‍ 6നും നവംബര്‍ 11നുമായി രണ്ടുഘട്ടത്തിലാണ് വോട്ടെടുപ്പ്. നവംബര്‍ 14നാണ് ഫലപ്രഖ്യാപനം.

 

അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലേയും ഒരാള്‍ക്കെങ്കിലും
സര്‍ക്കാര്‍ ജോലി; തേജസ്വി യാദവ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *