സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ്; ഉത്തരവിറക്കി സര്‍ക്കാര്‍

സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനം നല്‍കുമെന്ന് ഉത്തരവിറക്കി സര്‍ക്കാര്‍. വിദ്യഭ്യാസവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍നിന്ന് 1 രൂപ വീതം പിരിച്ചിരുന്നു. ഈ പണവും കായിക മേളയ്ക്കു വേണ്ടി സമാഹരിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് തുകയും ഉപയോഗിച്ചാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് നിര്‍മിക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്.

 

സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍
തൂക്കമുള്ള സ്വര്‍ണക്കപ്പ്; ഉത്തരവിറക്കി സര്‍ക്കാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *