ബിഹാറില്‍ തെരഞ്ഞെടുപ്പ് നവംബര്‍ 6നും 11നും

ബിഹാറില്‍ തെരഞ്ഞെടുപ്പ് നവംബര്‍ 6നും 11നും

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടണ്ണെല്‍ നവംബര്‍ പതിനാലിനാണ്. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

90,712 പോളിങ് ബൂത്തുകളാണ് ഉളളത്.എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ വിലക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.വോട്ടെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയൊരുക്കുമെന്നും കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷത്തിന് ശേഷം ബിഹാറില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിഎമ്മില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ഫോട്ടോ പതിക്കും. യോഗ്യരായ ഒരാളെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല.

ഓഗസ്റ്റ് 1ന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 30ന് അന്തിമ വോട്ടര്‍പട്ടികയും പ്രസിദ്ധീകരിച്ചു. ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

 

ബിഹാറില്‍ തെരഞ്ഞെടുപ്പ് നവംബര്‍ 6നും 11നും

 

Share

Leave a Reply

Your email address will not be published. Required fields are marked *