സ്വദേശിവത്കരണം കര്‍ശനമാക്കി ഒമാന്‍

സ്വദേശിവത്കരണം കര്‍ശനമാക്കി ഒമാന്‍

മസ്‌കത്ത്: രാജ്യത്ത് സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. കുറഞ്ഞത് ഒരു പൗരനെ എങ്കിലും വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും നിയമിക്കണം എന്നാണ് പുതിയ നിയമം. ഇതിനായി വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ നിയമനം നടത്തണം. കൂടാതെ ഒമാന്‍ പൗരനായ ജീവനക്കാരനെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ റജിസ്റ്റര്‍ ചെയ്യുകയും വേണം.സ്വദേശിവത്കരണ നിയമം എല്ലാ കമ്പനികളും പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ നിയമത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന വിദേശ നിക്ഷേപമുള്ള കമ്പനികള്‍ ആറ് മാസത്തിനുള്ളില്‍ ഒമാന്‍ സ്വദേശിയെ ജീവനക്കാരനായി നിയമിക്കണം. നിയമത്തില്‍ വീഴ്ച വരുത്തിയാല്‍ കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് തിരിച്ചടിയാകും. റജിസ്ട്രേഷന്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ എന്നി ഘട്ടങ്ങളില്‍ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള നടപടിയാണ് ഇതെന്നും കമ്പനികള്‍ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

 

 

സ്വദേശിവത്കരണം കര്‍ശനമാക്കി ഒമാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *