ദില്ലിയില്‍ കോളറ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലിനജലവും ശുചിത്വമില്ലായ്മയുമാണ് പ്രധാന കാരണം. വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേര് ചികിത്സയിലാണ്. 104 വാര്‍ഡുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലാണ്.
ദില്ലി: രാജ്യ തലസ്ഥാനത്ത് കോളറ അതിരൂക്ഷമായി വ്യാപിക്കുന്നു. വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മലിന ജലവും ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളിലായിനിരവധി പേരാണ് രോഗലക്ഷണങ്ങളുമായി പ്രതിദിനം ചികിത്സ തേടുന്നത്.
ദില്ലിയിലെ 104 വാര്‍ഡുകളില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 240 പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന കണക്കാണിത്. മലിനജലം ഒഴുക്കിവിടാന്‍ കൃത്യമായ സംവിധാനമില്ലാത്ത ശുദ്ധജല വിതരണം കൃത്യമായി നടക്കാത്ത പ്രദേശങ്ങളിലാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്.
കോളറ വ്യാപനം രൂക്ഷമായതോടെ ദില്ലി മുനിസിപ്പല്‍ കോര്പറേഷന് പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജലപരിശോധനയും ശുചീകരണവും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് സാംപിളുകള്‍ പരിശോധനക്കായി ശേഖരിച്ചെന്ന് കോര്പറേഷന് അധികൃതര്‍ പറയുന്നു. ജലം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്നും കൈകള്‍ വൃത്തിയായി കഴുകണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.
രാജ്യ തലസ്ഥാനത്ത് കോളറ വ്യാപിക്കുന്നു
