വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ തുടരുന്ന ഷട്ട് ഡൗണ്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലാണ് ജന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത്. സര്‍ക്കാര്‍ തൊഴിലാളികളില്‍ ഏതാണ്ട് 7,50,000 പേരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20000-ത്തിലധികം നിയമപാലകര്‍ക്ക് കൂലി കിട്ടില്ല.അത്യാവശ്യക്കാരല്ലാത്ത ജീവനക്കാര്‍ വീട്ടില്‍ തന്നെ തുടരേണ്ടി വരും.
ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്,അതിര്‍ത്തി സംരക്ഷണ ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പണിയോ പണമോ ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ അമേരിക്കയില്‍.
ജനജീവിതം സ്തംഭിപ്പിക്കുന്ന ട്രംപിന്റെ ഷട്ട്ഡൗണ്‍
