കോട്ടൂളി തണ്ണീര്‍ തടത്തെ ലോക തണ്ണീര്‍തട റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; സരോവരം പ്രകൃതി സംരക്ഷണ സമിതി

കോട്ടൂളി തണ്ണീര്‍ തടത്തെ ലോക തണ്ണീര്‍തട റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; സരോവരം പ്രകൃതി സംരക്ഷണ സമിതി

കോഴിക്കോട്: കോഴിക്കോടിന്റെ വൃക്കയും ജല അറയും ജീവ വായുവുമായ കോട്ടൂളി തണ്ണീര്‍തടം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചും മണ്ണിട്ട് നികത്തിയും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിവരികയാണെന്നും, കോട്ടൂളി തണ്ണീര്‍തടത്തെ ലോക തണ്ണീര്‍തട റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സരോവരം പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോട്ടൂളി തണ്ണീര്‍തടത്തിന്റെ ഭാഗമായ 74/1 സര്‍വ്വേ നമ്പര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ട്രേഡ് സെന്റര്‍, മര്‍ക്കസ് സ്‌കൂള്‍, മറ്റ് 37 അനധികൃത നിര്‍മ്മാണങ്ങളും, പലവിധ കയ്യേറ്റങ്ങളും തണ്ണീര്‍തടത്തിനെ നശിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോഴിക്കോട് കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കലക്ടര്‍, കോര്‍പ്പറേഷന്‍, വെറ്റ്‌ലാന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. 74/1 നമ്പര്‍ സ്ഥലത്ത് കോടതിയുടെ അന്തിമ വിധി വരുന്നത് വരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തിയും മാറ്റങ്ങളും പാടില്ലായെന്ന് വേങ്ങേരി വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ (MO 43/25) നല്‍കിയിട്ടുണ്ട്. ഈ മെമ്മോ നിലനില്‍ക്കെ അനധികൃതമായി തരംമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടം ടു കോര്‍ട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് കെ.അജയലാല്‍, സെക്രട്ടറി കെ.പി.അലക്‌സ്, ലീഗല്‍ അഡൈ്വസര്‍ സുരേഷ് കുമാര്‍, കെ.പി.സതീഷ്, (വാഴത്തുരുത്തി പ്രസിഡണ്ട് റസിഡണ്ട്) പി.എം.ജീജാഭായി (സെക്രട്ടറി വാഴത്തുരുത്തി റസിഡണ്ട് ).

 

 

കോട്ടൂളി തണ്ണീര്‍ തടത്തെ ലോക തണ്ണീര്‍തട റംസാര്‍
പട്ടികയില്‍ ഉള്‍പ്പെടുത്തണം; സരോവരം പ്രകൃതി സംരക്ഷണ സമിതി

Share

Leave a Reply

Your email address will not be published. Required fields are marked *