അഡ്വ.ഹാരിസ് ബീരാന്‍ എം.പി നാളെ (27ന്) കോഴിക്കോട്ട്

അഡ്വ.ഹാരിസ് ബീരാന്‍ എം.പി നാളെ (27ന്) കോഴിക്കോട്ട്

കോഴിക്കോട് : സിയസ്‌കൊ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എഴുപത് കുടുംബങ്ങള്‍ക്ക് ശൗചാലയവും കുഴല്‍ കിണറും നിര്‍മ്മിക്കുന്നതിന്റെ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ അഡ്വ.ഹാരിസ് ബീരാന്‍ എം.പി നാളെ കോഴിക്കോട്ടെത്തും.വൈ. 4 മണിക്ക് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.,ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍കോയ, എസ്.കെ.അബൂബക്കര്‍, പി. മുഹ്‌സീന, എം.എസ്.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എഞ്ചി.പി.മമ്മദ് കോയ, വ്യാപാര പ്രമുഖന്‍ എന്‍. കെ മുഹമീദ് അലി, സി.എ.ഉമ്മര്‍കോയ, പ്രവാസി വ്യവസായി ആദം ഒജി, ശ്യാം സുന്ദര്‍ ഏറാടി (മലബാര്‍ ചേംബര്‍) ആശംസകള്‍ അര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിയസ്‌കൊ പ്രസിഡന്റ് സി.ബി.വി. സിദ്ധീഖ്, ജനറല്‍ സിക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍, സെക്രട്ടറിമാരായ സി.പി.എം.സഈദ് അഹമ്മദ് ,പി .വി.മുഹമ്മദ് യൂനുസ് ആര്‍ദ്രം പദ്ധതി ചെയര്‍മാന്‍ പി.കെ.വി അബ്ദുല്‍ അസീസ് ,കണ്‍വീനര്‍ ആദം കാതിരിയ കത്ത് എന്നിവര്‍ സംബന്ധിച്ചു.

 

അഡ്വ.ഹാരിസ് ബീരാന്‍ എം.പി നാളെ (27ന്) കോഴിക്കോട്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *