കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥ- കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ മത്സരത്തില്‍ ഒന്നാം സമ്മാനം യേശുദാസ് വാരാപ്പുഴയുടെ ‘അയാള്‍’ എന്ന കഥയ്ക്കും രണ്ടാം സമ്മാനം ഗോപാലന്‍ ഉള്ളിയേരിയുടെ ‘മുത്തശ്ശി’ എന്ന ചെറുകഥയും മൂന്നാം സമ്മാനം രാജേഷ് കുറുപ്പിന്റെ ‘ശകുനം പിഴച്ച പാട്ടും’ കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനം രഞ്ജിത്ത് രഘുപതിയുടെ നിദ്രാസംബന്ധിയായ നിരീക്ഷണങ്ങള്‍ക്കും ലഭിച്ചു.
കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം ‘അബ്ദുള്ള പേരാമ്പ്രയുടെ മരിച്ചവന്റെ ചെരുപ്പ് നും ണ്ടാം സമ്മാനം സരൂണ്‍ നാറാത്തിന്റെ ‘ഇറങ്ങിപോയവളുടെ മുറിവിലേക്ക് ഒരു കവിത’ക്കും, മൂന്നാം സമ്മാനം അനാമിക എം ബാബുവിന്റെ ‘ജാലകങ്ങള്‍’ എന്ന കവിതയ്ക്കും ലഭിച്ചു. പ്രോത്സാഹന സമ്മാനം ശ്രീധരന്‍ കൊയിലാണ്ടിയുടെ ഗാസ എന്ന കവിതയ്ക്കാണ്. മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ എഴുത്തുകാര്‍ക്കും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവ് പി.പി.ശ്രീധരനുണ്ണിയും ചീഫ് എഡിറ്റര്‍ പി.ടി.നിസാറും നന്ദി പ്രകാശിപ്പിച്ചു. വിജയികള്‍ക്കുള്ള പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം 27ന് നടക്കുന്ന സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

സന്തോഷകരം