കോഴിക്കോട്: സാഹിത്യ നഗരത്തിലെ സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 21ന് ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ.എം.എന്‍.കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കള്‍, സാഹിത്യകാരന്മാര്‍ ചടങ്ങില്‍ സംബന്ധിക്കും. സെമിനാറില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു.
