ഡോ.അബു കുമ്മാളിയെ ആദരിച്ചു

ഡോ.അബു കുമ്മാളിയെ ആദരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകനും, പ്രഭാഷകനും, എഴുത്തുകാരനുമായ ഡോ. അബു കുമ്മാളിയെ ജന്മനാട്ടില്‍ മഹല്ല് ആദരിച്ചു. ചേലേമ്പ്ര പനയപ്പുറം മഹല്ല് കമ്മിറ്റിയാണ് ഡോ. അബു കുമ്മാളിയെ ആദരിച്ചത്.
മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ആദരിച്ചത്. പാണക്കാട് നിയാസലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. ജലീല്‍ റഹ്‌മാനി. സുലൈമാന്‍ ഫൈസി പുക്കൊളത്തൂര്‍ (പനയപ്പുറം പള്ളി മുദരിസ്) ഇ. കെ. കോയക്കുട്ടി മാസ്റ്റര്‍(ബിച്ചു മാസ്റ്റര്‍) ചേലേമ്പ്ര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി. ഹസന്‍. മഹല്ല് മുന്‍ സെക്രട്ടറി ബീരാന്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഗ്രന്ഥകാരനായ ഡോ.അബു കുമ്മാളി പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍.

 

 

ഡോ.അബു കുമ്മാളിയെ ആദരിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *