കക്കോടി: പുരുഷു കക്കോടി രചിച്ച വേവും നോവും നോവല്‍ പ്രകാശനം 10ന് (ബുധന്‍) വൈകിട്ട് നാലുമണിക്ക് ചൂച്ചാസ് ഓഡിറ്റോറിയം (എരക്കുളം കക്കോടിയില്‍)നടക്കും. പ്രശസ്ത സാഹിത്യകാരന് പിപി ശ്രീധരനുണ്ണി, പുഷ്പകുമാരി (റിട്ട. പ്രോഗ്രാം എക്സിക്യൂട്ടീവ് ആകാശവാണി, തിക്കോടിയന്റെ മകള്‍)ക്ക് നല്കി പ്രകാശനം നിര്‍വഹിക്കും. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ പരിപാടി ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം കക്കോടി മേഖല പ്രസിഡന്റ് ഷിബു മൂത്താട്ട് അധ്യക്ഷത വഹിക്കും.കാലിക്കറ്റ് ബുക്ക് ക്ലബ് സെക്രട്ടറി ഡോ.എന്‍.എം സണ്ണി പുസ്തക പരിചയം നടത്തും. കെ സുദര്ശന് (സൂപ്രണ്ട് ഓഫ് പൊലിസ് , ക്രൈംബ്രാഞ്ച് തിരുവനന്തപുരം, കെപി ഷാജി (ജില്ലാ പട്ടിക ജാതി വികസനഓഫിസര്), ജയ്ട്രേഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ജയദീപ് ആചാര്യ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കെ.പി ബിജു രാമന്( സെക്രട്ടറി, സിപിഐ(എം) കിഴുക്കുംമുറി ലോക്കല്‍ കമ്മിറ്റി) എന്‍പി ബിജേഷ്(പ്രസിഡന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കക്കോടി ഈസ്റ്റ് മണ്ഡലം) സലാം കരുവംപൊയില്‍( സെക്രട്ടറി തനിമ കലാസാഹിത്യവേദി) പി.എം ബിജു സെക്രട്ടറി (യുവ രശ്മി വായനശാല കൊല്ലേരിതാഴം) ബോബി സി മാത്യൂ( അനൗണ്സര് ആകാശവാണി കോഴിക്കോട്), പിടി നിസാര്‍( പീപ്പിള്‍ റിവ്യൂ പബ്ലിക്കേഷന്‍സ്) കെ.വി ശബരി മണി( കവി,ഗാന രചയിതാവ്) ഷിനേഷ് എംപി(പ്രസിഡന്റ് അര്‍പ്പണ കലാ സാംസ്കാരിക വേദി എന്നിവര്‍ ആശംസകള്‍ നേരും. ഗ്രന്ഥ കര്‍ത്താവ് പുരുഷു കക്കോടി മറുമൊഴി നടത്തും. സംഘാടക സമിതി ചെയര്മാന് രാജന് കൊല്ലേരി സ്വാഗതവും കണ്‍വീനര്‍ പ്രേമാനന്ദന് പാണ്ട്യാടത്ത് നന്ദിയും പറയും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
