ടിയാന്‍ജിന്‍: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലെത്തി.യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യചൈനറഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ഇന്ത്യചൈന ബന്ധം മോശമായിരുന്നു. ഷി ചിന്‍പിങ്ങില്‍നിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്. 2017 മുതല്‍ ഇന്ത്യ എസ്സിഒയില്‍ അംഗമാണ്.
ഞായറാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുക. പ്രധാന നേതാക്കളുടെ ഉച്ചകോടി തിങ്കളാഴ്ച നടക്കും. കൂടാതെ ഷി ചിന്‍പിങ്, വ്‌ലാഡിമിര്‍ പുട്ടിന്‍ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാണ്.
എസ് സി ഒ ഉച്ചകോടിക്കായി പ്രധാന മന്ത്രി
നരേന്ദ്ര മോദി ചൈനയില്‍
