വടകരയില്‍ ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് വടകരയില്‍ ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. വടകര ടൗണ്‍ഹാളിലെ പരിപാടി കഴിഞ്ഞു വരുന്ന ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ഷാഫി പറമ്പില്‍ എംപിയും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്കേറ്റം തുടര്‍ന്നതിനാല്‍ രംഗം ശാന്തമാക്കാന്‍ പൊലീസുംപണിപ്പെട്ടു. പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞായിരുന്നു ഷാഫി കാറില്‍ നിന്നിറങ്ങിയത്.സമരത്തിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെയ്ക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്നും അദ്ദേഹം ആരോപിച്ചു.
വടകര ടൗണ്‍ഹാളിലെ പരിപാടി കഴിഞ്ഞ് വരുന്ന ഷാഫി പറമ്പിലിനു നേരെ കൊടിയും ബാനറും ഉള്‍പ്പെടെ ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.

 

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ
ഡിവൈഎഫ്ഐ പ്രതിഷേധം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *