പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 27ന് (എഡിറ്റോറിയല്‍)

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 27ന് (എഡിറ്റോറിയല്‍)

പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നവാഗതരായ സാഹിത്യകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ശില്‍പ്പശാല സെപ്തംബര്‍ 27ന് കോഴിക്കോട് ഗുരുകുലം ആര്‍ട് ഗാലറിയില്‍ കാലത്ത് 9.30 മുതല്‍ വൈകിട്ട് 5 മണിവരെ നടക്കുകയാണ്. യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ ഖ്യാതി കൂടുതല്‍ മികവുള്ളതാക്കാന്‍ സാഹിത്യ മേഖലയിലേക്ക് കഴിവുള്ളവരെ വാര്‍ത്തെടുക്കുക എന്ന ചരിത്രപരമായ കടമ നിര്‍വ്വഹിക്കുക എന്ന ലക്ഷ്യമാണ് പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. 2007 മുതല്‍ മലയാള മാധ്യമ രംഗത്ത് സേവനമനുഷ്ഠിച്ച് വരുന്ന വരുന്ന മാധ്യമ സ്ഥാപനമായ പീപ്പിള്‍സ് റിവ്യൂ ദിന പത്രത്തിന്റെ പബ്ലിക്കേഷന്‍സ് വിഭാഗമായ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് സാഹിത്യ ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനകം ഒട്ടനവധി നവാഗതരായ എഴുത്തുകാരുടെ രചനകള്‍ പുസ്തകങ്ങളാക്കി കൈരളിക്ക് സമര്‍പ്പിക്കാനുള്ള അവസരം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും നിരവധി എഴുത്തുകാരുടെ കൃതികള്‍ പീപ്പിള്‍സ് റിവ്യൂ പ്രസിദ്ധീകരിക്കും. പ്രിന്റ് മീഡിയയുടെ സാധ്യതകള്‍ ഒരിക്കലും അവസാനിക്കില്ലെന്നും, അക്ഷരങ്ങള്‍ പുസ്തകങ്ങളിലൂടെ വായിക്കുമ്പോഴുണ്ടാകുന്ന വായനാസുഖം പുതുതലമുറ ചേര്‍ത്ത് പിടിക്കണമെന്ന സന്ദേശമാണ് പീപ്പിള്‍സ് റിവ്യൂ മുന്നോട്ട് വെക്കുന്നത്. വായനയുടെ ലോകത്തിലൂടെ വിജ്ഞാനവും സാഹിത്യവും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന സമൂഹമാണ് നാം കെട്ടിപ്പടുക്കേണ്ടത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പുതുതായി വലിയ രൂപത്തില്‍ പിറന്നു വീഴുന്ന പുതിയ പുസ്തകങ്ങള്‍. വായനയെ പ്രോത്സാഹിപ്പിക്കാന്‍ വലിയ ഇടപെടല്‍ സമസ്ത മേഖലകളിലും ഉണ്ടാവണം. ഇ-വായനയോടൊപ്പം അക്ഷരങ്ങളെ പത്ര പുസ്തക വായനയിലൂടെയും കൊണ്ട് പോകാന്‍ നമുക്ക് സാധിക്കണം.

കോഴിക്കോട് മഹാരഥന്മാരായ സാഹിത്യകാര്‌നാരുടെ മണ്ണാണ്. എസ്.കെ.പൊറ്റക്കാടും, ബേപ്പൂര്‍ സുല്‍ത്താനും, എം.ടിയും, തിക്കോടിയനും, കെ.ടി.മുഹമ്മദും, പി.വത്സലയും, എന്‍.പി.മുഹമ്മദും, സജ്ഞയനും, യു.എ.ഖാദറും, എന്‍.എന്‍.കക്കാടും, അക്ബര്‍ കക്കട്ടിലും, എന്‍.പി.കൃഷ്ണവാരിയരും, എം.പി വീരേന്ദ്ര കുമാറുമടക്കമുള്ള സാഹിത്യ പ്രതിഭകള്‍ തേച്ചുമിനുക്കിയ മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള കോഴിക്കോടന്‍ മണ്ണില്‍ വാര്‍ത്തമാന കാലത്തും പ്രതീക്ഷ നിര്‍ഭരമായ രചനകള്‍ നിര്‍വ്വഹിക്കുന്ന അനുഗ്രഹീത എഴുത്തുകാര്‍ വളര്‍ന്നു വരുന്നുണ്ടെന്നത് പ്രതീക്ഷാവഹമാണ്. അവരെയെല്ലാം കൂടുതല്‍ മികച്ചവരാക്കി മാറ്റിയെടുക്കാനുതകുന്നതാണ് ഏകദിന സാഹിത്യ ക്യാമ്പ്.

ക്യാമ്പ് കാലത്ത് 10 മണിക്ക് പ്രമുഖ സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷാടാവുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷം വഹിക്കും. സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതമാശംസിക്കും.തുടര്‍ന്ന് പ്രശസ്ത കവി പി.കെ.ഗോപി, പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍, നോവലിസ്റ്റ് കെ.ജി.രഘുനാഥ്, എഴുത്തുകാരന്‍ എം.ഗോകുല്‍ദാസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിക്കും. ക്യാമ്പിനോടനുബന്ധിച്ച് കവിത – ചെറുകഥാ മത്സരം നടത്തുന്നുണ്ട്. സൃഷ്ടികള്‍ സെപ്തംബര്‍ 15നകം എഡിറ്റര്‍, പീപ്പിള്‍സ് റിവ്യൂ, ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന്‍ റോഡ്, പി.ഒ.വെസ്റ്റ് നടക്കാവ്, കോഴിക്കോട്, പിന്‍ 673011 എന്നവലാസത്തില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം സമ്മാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ക്യാമ്പിലെ എഴുത്തുകാരുടെ രചനകള്‍ ക്രോഡീകരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ 20നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പ് രജിസ്‌ടേഷന്‍ ഫീസ് 300 രൂപയാണ്. ക്യാമ്പിലേക്ക് സാഹിത്യകാരന്മാരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. വിശദ വിവരങ്ങള്‍ക്ക് 9037319971, 9400919971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 27ന് (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *