രാജ്യത്തെ നിയമ സംവിധാനത്തിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യത്തെ നിയമ സംവിധാനത്തിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.’ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരാതിപ്പെടാമെന്നും രാഹുല്‍ വ്യക്തമാക്കി.

 

രാജ്യത്തെ നിയമ സംവിധാനത്തിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല;
രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *