മില്ലറ്റുകള്‍ക്കുള്ള ജി എസ് ടി ഒഴിവാക്കണം: ഡോ. ഖാദര്‍ വാലി

മില്ലറ്റുകള്‍ക്കുള്ള ജി എസ് ടി ഒഴിവാക്കണം: ഡോ. ഖാദര്‍ വാലി

വടകര: നമുക്ക് രോഗങ്ങള്‍ സമ്മാനിക്കുന്ന അരിക്കും ഗോതമ്പിനും സബ്‌സിഡി നല്‍കുമ്പോള്‍ രോഗശമനം സാധ്യമാക്കുന്ന മില്ലറ്റുകള്‍ക്ക് ചുമത്തുന്ന ജി എസ് ടി പിന്‍വലിക്കണമെന്ന് ഇന്ത്യയുടെ മില്ലറ്റ്മാന്‍ എന്നറിയപ്പെടുന്ന പത്മശ്രീ ഡോ. ഖാദര്‍ വാലി പറഞ്ഞു. ചെറുധാന്യങ്ങള്‍ നിത്യഭക്ഷണമാക്കിയാല്‍ രോഗമില്ലാത്ത ജീവിതത്തിനും ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ശമനത്തിനും സാധ്യമാണെന്ന് തെളിയിച്ച ഡോ. ഖാദര്‍ വാലിക്ക് മില്ലറ്റ് മിഷന്റെ നേതൃത്വത്തില്‍ വടകരയില്‍ നല്‍കിയ പൗരസീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. മില്ലറ്റ് മിഷന്‍ സെക്രട്ടറി മോഹന ബാബു ഡോ. ഖാദര്‍ വാലിക്ക് ഉപഹാരവും തെങ്ങോല കൊണ്ട് നിര്‍മ്മിച്ച ബൊക്കെയും തൊപ്പിയും നല്‍കി. മോഹന ബാബു രചിച്ച ‘ചെറുധാന്യങ്ങളുടെ ഇന്ദ്രജാലം’ എന്ന പുസ്തകം മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന് നല്‍കി ഡോ. ഖാദര്‍ വാലി പ്രകാശനം ചെയ്തു. പി പി രാജന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. ശാന്തിഗ്രാം ഡയറക്ടര്‍ എന്‍ പങ്കജാക്ഷന്‍ തിരുവനന്തപുരം, കെ ടി അബ്ദുള്ള ഗുരുക്കള്‍ മുക്കം, പി എ ഖാദര്‍, പി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രോഗികളുടെയും മില്ലറ്റ് കര്‍ഷകരുടെയും സംശയങ്ങള്‍ക്ക് ഡോ. ഖാദര്‍ വാലി മറുപടി നല്‍കി. ആമാശയത്തില്‍ നല്ല ബാക്ടീരിയകളെ (പ്രോ ബയോട്ടിക്) ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ‘അമ്പിലി’ എന്ന മില്ലറ്റ് പഴങ്കഞ്ഞി തയ്യാറാക്കുന്ന വിധം, രോഗശമനത്തിന് മില്ലറ്റുകള്‍ ഉപയോഗിക്കേണ്ട വിധം, ഇല കഷായങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെകുറിച്ചെല്ലാം അദ്ദേഹം വിശദമായി സംസാരിച്ചു. നേരത്തെ മോഹന ബാബുസ് മില്ലറ്റ് കഫെ ഡോ. ഖാദര്‍ വാലി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, വിവിധ ആരോഗ്യ, പരിസ്ഥിതി സംഘടനയിലെ ആളുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മില്ലറ്റ് പ്രദര്‍ശനം, വിപണനം, പുസ്തക പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരുന്നു. പങ്കെടുക്കുത്തവര്‍ക്ക് മില്ലറ്റ് വിഭവം നല്‍കി.

 

 

മില്ലറ്റുകള്‍ക്കുള്ള ജി എസ് ടി ഒഴിവാക്കണം: ഡോ. ഖാദര്‍ വാലി

 

Share

Leave a Reply

Your email address will not be published. Required fields are marked *