ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ യുവജനങ്ങള്‍ക്കായി മെഗാ പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുലക്ഷം കോടിയുടെ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യത്തെ മൂന്നരക്കോടി യുവാക്കള്‍ക്ക് ഇത് പ്രയോജനപ്പെടമെന്നും ലോകവിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്ര പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോദി. പത്ത് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം 2047 ഓടെ എത്തുമെന്നും മോദി വ്യക്തമാക്കി. എല്ലാ ഭാഷകളും തുല്യം. എല്ലാ ഭാഷകളും വികസിക്കണമെന്നും മോദി പറഞ്ഞു.
രാജ്യത്തെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്‌കരണമെന്ന്് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ 2047 ഓടെ പത്ത് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം ഉയരും.
രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരുലക്ഷം കോടിയുടെ പദ്ധതി ഇന്നുമുതല്‍ നിലവില്‍ വരും. വികസിത് ഭാരത് റോസ്ഗാര്‍ യോജനയുടെ ഭാഗമായി 3.5 കോടി യുവജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്ന യുവജനങ്ങള്‍ക്ക് ഒറ്റവത്തവണയായി 15,00 രൂപ ലഭിക്കും.
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവര്‍ത്തിച്ച മോദി, സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓര്‍മിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ സൈന്യം സങ്കല്‍പ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തിയ മോദി ആര്‍എസ്എസിന്റെ നൂറ് വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതാണെന്നും നക്‌സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും എന്നും വ്യക്തമാക്കി. കര്‍ഷകരെയും, പിന്നാക്ക വിഭാഗങ്ങളയും സര്‍ക്കാര്‍ ഒരിക്കലും കൈവിടില്ല. എന്നും അവര്‍ക്കൊപ്പമാണ്. ഗരീബി ഹഠാവോ മുദ്രാവാക്യവും ഇപ്പോള്‍ യഥാര്‍ത്ഥ്യമായി. രാജ്യത്തെ ഓരോ കുടുംബത്തെയും കുറിച്ചും തനിക്ക് ചിന്തയുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ ദിനത്തില്‍ യുവജനങ്ങള്‍ക്കായി മെഗാ പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി
