കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘം ഏര്‍പ്പെടുത്തിയ മാധ്യമരത്ന പുരസ്ക്കാരത്തിന് പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 22ന് വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന പാട്ടൂകൂട്ടം വാര്‍ഷികാഘോഷ ഫോക്ലോര് ദിനാഘോഷ പരിപാടിയില്‍ വെച്ച് സമ്മാനിക്കും. മുപ്പത് വര്‍ഷക്കാലത്തെ മാധ്യമ രംഗത്തെ സേവനം പരിഗണിച്ചാണ് പുരസ്ക്കാരം സമ്മാനിക്കുന്നതെന്ന് ജൂറി അറിയിച്ചു.
പീപ്പിള്‍സ് റിവ്യൂ ദിനപത്രം, ഓണ്‍ലൈന്‍ എഡിഷന് (www.peoplesreview.co.in), യു ട്യൂബ് ചാനല്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്, പ്രവാസി റിവ്യൂ മാഗസിന്, മഹിളാ വീഥി മാഗസിന് എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനായ പി.ടി.നിസാര്‍ വയനാട് മേപ്പാടി സ്വദേശിയാണ്. അരീക്കോട് ഗവ.ഹൈസ്കൂള്‍ ലീഡര്‍, കല്‍പ്പറ്റ ഗവ.കോളേജ് യൂണിയന് ജന.സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനടിസ്ഥാനത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ സംസ്ഥാന ജേതാവായിരുന്നു.
