ജെയ്‌നമ്മ തിരോധാനക്കേസ്; ചുരുളഴിയുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്

ജെയ്‌നമ്മ തിരോധാനക്കേസ്; ചുരുളഴിയുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്

ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മ തിരോധാനക്കേസില്‍ ചുരുളഴിയുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറെന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭിച്ചത്.സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ പുറകുവശത്തെ മുറിയിലാണ് രക്തക്കറ കണ്ടെത്തിയത്. അതേസമയം, വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം ലഭ്യമായിട്ടില്ല. ശരീരാവശിഷ്ടങ്ങള്‍ സ്ത്രീയുടേതാണെന്ന് വ്യക്തമായിരുന്നു. ഫലം ലഭിച്ചിട്ടില്ലെങ്കിലും ഇത് ജെയ്‌നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.സെബാസ്റ്റ്യന്‍ പണമിടപാട് സ്ഥാപനങ്ങളില്‍ പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ ജെയ്‌നമ്മയുടേത് തന്നെയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രക്തക്കറ ജെയ്‌നമ്മയുടേതെന്ന് വ്യക്തമായതോടെ മുമ്പ് മൂന്ന് സ്ത്രീകളെ കാണാതായതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
ജെയ്‌നമ്മ ഉള്‍പ്പെടെ 2006 നും 2025 നും ഇടയില്‍ കാണാതായത് നാല്പതിനും 50 നും ഇടയില്‍ പ്രായമുള്ള 4 സ്ത്രീകളാണ്. ഇവരില്‍ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരല്‍ച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജെയ്‌നമ്മ, ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജെയ്‌നമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതല്‍ പേരെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.

 

ജെയ്‌നമ്മ തിരോധാനക്കേസ്; ചുരുളഴിയുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്

 

Share

Leave a Reply

Your email address will not be published. Required fields are marked *