പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല കഥാകാരന്മാരെ ആദരിച്ചു

പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല കഥാകാരന്മാരെ ആദരിച്ചു

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ‘കഥയമ്മ ‘എന്ന പ്രതിമാസ പരിപാടിയില്‍ 4 കഥാകാരന്മാരെ ആദരിച്ചു. അഡ്വക്കേറ്റ്. സി.എസ്. മുരളി, എം.എസ്.ഉഷാദേവി, രജനി സേതു, രശ്മി. ആര്‍. ഊറ്ററ എന്നിവര്‍ കഥ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും കവിയുമായ കടക്കാവൂര്‍ പ്രേമചന്ദ്രന്‍ നായരെ, ഇ.കെ. ഹരികുമാര്‍ ഉപഹാരം നല്‍കി പൊന്നാടയണിയിച്ചു ആദരിച്ചു. ഗോപകുമാര്‍ സ്വാഗതവും എസ്. വിശ്വംഭരന്‍ നായര്‍ നന്ദിയും പറഞ്ഞു.

 

പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല
കഥാകാരന്മാരെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *