മാടായി: ‘ ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി’ എന്ന സന്ദേശവുമായി മാടായി വാരിയേസ് ക്ലബ്ബ് ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തെകള്‍ നട്ടു. മാടായി ആര്.സി ചര്‍ച്ചിന് സമീപം നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഡോ.മുനീബ് മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ..
എന്ന കവിതകള്‍ മുഖ്യാഥിതി അബ്ദുല്‍ സലാം കെസി ചൊല്ലി ഉദ്ഘാടനം ചെയ്തു. മുദ്ദസിര് എസി, ഇസ്മായില്‍, ദില്‍ഷാദ്, മുഹമ്മദ് കെ.പി, ആഷിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.എം ആസിഫ് സ്വാഗതവും അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
