തിരുവനന്തപുരം: സിനിമയും പ്രഭാഷണവും രണ്ടാണെന്നും മാധ്യമങ്ങള്‍ ഏകപക്ഷീയമായി സംസാരിക്കുകയാണെന്നും സിനിമയെന്തെന്ന് മാധ്യമങ്ങള്‍ക്കറിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമ എന്നാല്‍ പ്രഭാഷണമല്ല. കഴിഞ്ഞ പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത്, എ.കെ. ബാലന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നത്. ഈ തീരുമാനം മന്ത്രി ആദ്യം ചര്‍ച്ച ചെയ്ത വ്യക്തികളിലൊരാളാണ് അടൂര്‍. അടൂര്ഗോപാലകൃഷ്ണനുമായി ചേര്‍ന്നാണ് ഈ ആശയം കൊണ്ടുവന്നത്. അടൂര്ഗോപാലകൃഷ്ണന് പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സിനിമാരംഗത്ത് ടൂര്ഗോപാലകൃഷ്ണന്റെ സ്ഥാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് കിട്ടിയയാളാണ് അദ്ദേഹം. ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില് മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് അടൂര്‍. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ, അവര്‍ ആരായാലും ആ പ്രസംഗം തടസപ്പെടുത്തി സംസാരിച്ചത് തെറ്റാണ്.
പുഷ്പവതി ലോകോത്തര ഭാവനാശാലി ആയിരിക്കാം. അടൂരിനെപ്പോലൊരാള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിച്ചത് അവരുടെ അറിവില്ലായ്മയാണ്. അടൂരിന്റെ പ്രസംഗം കഴിഞ്ഞിട്ട് അവര്‍ക്ക് സംസാരിക്കാമായിരുന്നു. ആളാകാന്‍ വേണ്ടി ചെയ്ത വേലയാണത്. അവരാരാണെന്ന് എനിക്കറിയില്ലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഫോട്ടോയെടുക്കാനായി അവര്‍ വന്നിരുന്നു. ആ പരിചയം മാത്രമാണ് തനിക്ക് പുഷ്പവതിയുമായുള്ളത്. ഇവരുടെ പാട്ടൊന്നും ഞാന്‍ കേട്ടിട്ടില്ല. ഇവര്‍ സിനിമാ ഫീല്ഡിലുള്ളയാളാണോ?
സിനിമ പഠിപ്പിക്കണമെന്ന് പറയുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച നാലുപടങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനും ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല ഉദ്ദേശിക്കുന്നത്. 26 ഫീച്ചര്‍ പിലിമുകളും 47 ഡോക്യുമെന്ററികളും നിര്‍മിച്ച നിര്‍മാതാവാണ് ഞാന്‍ എന്ന അനുഭവത്തിലാണിത് പറയുന്നത്. ഒരു സിനിമ കണ്ടാല്‍ എത്ര മുടക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. 60 വര്‍ഷമായി ഞാന്‍ സിനിമയില്‍. ഒന്നരക്കോടി മുടക്കി എന്ന് തോന്നാത്തത് അവരുടെ പരിചയക്കുറവുകൊണ്ടാണ്.
സിനിമയും പ്രഭാഷണവും രണ്ടാണ്; ശ്രീകുമാരന്‍ തമ്പി
