ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തിരശീല ഉയര്‍ന്നു

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തിരശീല ഉയര്‍ന്നു

കോഴിക്കോട് :സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തിരശ്ശീല ഉയര്‍ന്നു.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു.
മത്സരയിനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സംഘടനകള്‍ക്ക് സ്‌പോര്‍ട് കൗണ്‍സില്‍ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം ഉദ്യോഗത്തിനോ, ഉന്നത വിദ്യാഭ്യാസത്തിനോ പ്രയോജനപ്പെടില്ലന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് കെ.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ പി.ജെ.ജോസഫ് അര്‍ജ്ജുന, സംസ്ഥാന പവര്‍ ലിഫറ്റിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് – അജിത്ത് എസ് നായര്‍ ,സെക്രട്ടറി ഇ മോഹന്‍ പീറ്റര്‍, ട്രഷറര്‍ ആസിഫ് അലി, ജനറല്‍ കണ്‍വീനര്‍ മിഥുന്‍ ആതാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ സ്‌കോട്ട് , ബെഞ്ച് പ്രസ് , ഡെഡ് ലിഫ്റ്റ് മത്സരയിനങ്ങളില്‍ 40 വയസ് മുതല്‍ പ്രായമുള്ള പുരുഷ – വനിത വിഭാഗങ്ങളിലായി പ്രത്യേകമായാണ് മത്സരം. 24 സംസ്ഥാനങ്ങളില്‍ നിന്നുമായി 360 പുരുഷന്മാരും 180 വനിതകളും മത്സര രംഗത്തുണ്ട്.
ഈ മാസം 7ന് സമാപിക്കും.

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്
കോഴിക്കോട് തിരശീല ഉയര്‍ന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *