കോട്ടൂളി: കോട്ടൂളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ഡിവൈഎഫ്ഐ കോട്ടൂളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആവിശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.ഡിവൈഎഫ്ഐ സംഘടിപ്പിച്ചു വരുന്ന ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണിന്റെ വിജയഘോഷത്തിന്റെ ഭാഗമായാണ് പെയിന്‍ & പാലിയേറ്റീവിന് ഉപകരണങ്ങള്‍ കൈമാറിയത്.ഡിവൈഎഫ്ഐ കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ചെയര്മാന് വി.ടി. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍, കണ്‍വീനര്‍ രാഹുല്‍.ആര്.വി സ്വാഗതവും മേഖലാ പ്രസിഡന്റ് എ.വി. സോഗുല് നന്ദിയും പറഞ്ഞു.പെയിന്‍ & പാലിയേറ്റിവ് കെയര്‍ യൂണിറ്റിന് വേണ്ടി ശിവദാസന്‍ മാസ്റ്റര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
സുരക്ഷ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ഉപകരണങ്ങള്‍ കൈമാറി
