ദില്ലി: പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന്് ലോക്‌സഭയില്‍ പ്രിയങ്ക പറഞ്ഞു.1500ലധികം ടൂറിസ്റ്റുകള്‍ ബൈസരണ്‍വാലിയില്‍ എത്തിയിരുന്നു. അതില്‍ 26 പേരെ കൊലപ്പെടുത്തി ഭീകരര്‍ രക്ഷപ്പെട്ടു. ്അവിടെ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്‌സഭയില്‍ സംസാരിച്ചതിന് പിറകെയാണ് പ്രയിങ്കഗാന്ധിയുടെ പ്രസംഗം.
വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരവാദിത്തം ഇല്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ടിആര്‍എഫ് 25 ആക്രമണങ്ങള്‍ കശ്മീരില്‍ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ല്‍ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പഹല്‍ഗാം രഹസ്യാന്വേഷണ ഏജന്‍സികളുടേത് വന്‍ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വയ്ക്കുന്നത് പോയിട്ട്, ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്‌തോ. ചരിത്രം അല്ല വര്‍ത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. ദില്ലി കലാപത്തിനും മണിപ്പൂര്‍ കലാപത്തിനു ശേഷവും എങ്ങനെ അമിത് ഷാ ആ സ്ഥാനത്ത് ഇരിക്കുന്നു. എല്ലാത്തിനും ക്രെഡിറ്റ് എടുത്താല്‍ മാത്രം പോര ഉത്തരവാദിത്തവും ഏറ്റെടുക്കണം. തന്റെ അമ്മയുടെ കണ്ണുനീര്‍ വീണത് തന്റെ അച്ഛനെ ഭീകരവാദികള്‍ വധിച്ചപ്പോഴാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന തനിക്ക് അറിയാം. പാക്കിസ്ഥാനെതിരെ ഡൊണള്‍ഡ് ട്രംപ് എന്തിന് വെടിനിറുത്തല്‍ പ്രഖ്യാപിച്ചുവെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
പഹല്‍ഗാം വീഴ്ച; സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി
