വൈകുണ്ഠദാസ് അനുസ്മരണം നടത്തി

വൈകുണ്ഠദാസ് അനുസ്മരണം നടത്തി

വൈകുണ്ഠദാസ് അനുസ്മരണം നടത്തി

വൈക്കം: കവി വൈകുണ്ഠദാസ് അനുസ്മരണം കവി സമാജം പ്രസിഡന്റ് എം.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടത്തി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്‌സ് ഉള്‍പ്പെടെ നിരവധി സംഘടനകളില്‍ അംഗമായിരുന്നു നാരായണന്‍ എന്ന വൈകുണ്ഠദാസ്. മാതൃ ശബ്ദം വര്‍ണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സഹ പത്രാധിപരായിരുന്നു. റവന്യു വകുപ്പിലായിരുന്നു ജോലി. നിരവധി കവിതാ സമാഹാരങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട് എന്നു് അദ്ദേഹം പറഞ്ഞു. പ്രൊഫ: പൂജാ പി.ബാലസുന്ദരം, കെ.ആര്‍.സുശീലന്‍, സി.വി.ഹരീന്ദ്രന്‍, വി.വി സെബു, ജോസഫ് ആന്റണി, വി.എന്‍.രാജന്‍, രഘുത്തമന്‍ പച്ചാളം എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *