ജയില്‍ച്ചാടിയ ഗോവിന്ദച്ചാമിയെ മൂന്നരമണിക്കൂറിനുളില്‍ പിടികൂടി

ജയില്‍ച്ചാടിയ ഗോവിന്ദച്ചാമിയെ മൂന്നരമണിക്കൂറിനുളില്‍ പിടികൂടി

കണ്ണൂര്‍: പുലര്‍ച്ചെ ഒരു മണിയോടെ ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ മൂന്നര മണിക്കൂറിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.ആരും തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍ തലയില്‍ കെട്ടുമായി നടന്നു പോകുന്ന ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് കണ്ണൂരിലുളള പ്രസിലേക്ക് പോകുന്ന കുഞഅഞഹമ്മദാണ്.വാഹനം നിര്‍ത്തി പിന്നാലെ ഓടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു.ഓട്ടോറിക്ഷക്കാരും നാട്ടുകാരും തിരിച്ചറിഞ്ഞതോടെയാണ് ഗോവിന്ദച്ചാമി റോഡരികിലെ കട്ട് റോഡിലേക്ക് ഓടി കയറിയത്. ഇവിടെ നിന്ന് മതില്‍ ചാടി കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്തേക്ക് ചാടി ഓടി മറഞ്ഞു. തൊട്ടടുത്ത പണി തീരാത്ത കെട്ടിടത്തിന് സമീപമുള്ളവനത്തിലേക്കാണ് ഗോവിന്ദച്ചാമി ഓടി കയറിയത്. അപ്പോഴേക്കും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസും സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തുമെന്ന് മനസ്സിലായതോടെ കിണറ്റില്‍ ചാടിയ ഇയാളെ സാഹസികമായി വലിച്ചുകയറ്റുകയായിരുന്നു. ഗോവിന്ദച്ചാമിയെ വന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെ പിന്നീട് കണ്ണൂര്‍ പൊലീസ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. പുലര്‍ച്ചെ ജയില്‍ ചാടിയ പ്രതി നാട്ടിലിറങ്ങി ഭീഷണിയാകുന്നതിന് മുമ്പ് പിടികൂടാനായി. ജയില്‍ ചാടിതയായി സ്ഥിരീകരിച്ചതോടെ തിരച്ചില്‍ ആരംഭിച്ച് മൂന്നര മണിക്കൂര്‍ കൊണ്ട് നാട്ടുകാരുടെ ജാഗ്രതയും സഹായവും കൊണ്ടാണ് പിടിക്കാന്‍ സഹായകമായതെന്ന്് പൊലീസും വ്യക്തമാക്കി.

ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയത് കൃത്യമായ ആസൂത്രണത്തോടൊണ്. താടിവളര്‍ത്തിയതു മുതല്‍ കറുത്ത വസ്ത്രം കൈവശപ്പെടുത്തിയതു വരെ ഗോവിന്ദച്ചാമിയുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ചിത്രമെന്നു പറഞ്ഞ് ഇന്നു രാവിലെ ജയില്‍വകുപ്പ് പുറത്തു വിട്ടതില്‍ മൊട്ടയടിച്ച്, കുറ്റിത്താടിയുള്ള രൂപമായിരുന്നു. എന്നാല്‍ പിടികൂടുമ്പോള്‍ കട്ടത്താടിയും മുടിയും. താടിയും മുടിയും വളര്‍ത്തിയത് മുതല്‍ ഗോവിന്ദച്ചാമിയുടെ ആസൂത്രണം തുടങ്ങുന്നു.ഷേവിങ് അലര്‍ജിയാണെന്നു പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം. ജയിലില്‍ പ്രത്യേക ഭക്ഷണക്രമവും ഇയാള്‍ പിന്തുടര്‍ന്നു. കുറച്ചുനാളുകളായി ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്. ശരീരഭാരം പകുതിയായി കുറച്ചു. ബ്ലേഡ് പോലുള്ള ആയുധം സംഘടിപ്പിച്ച് ദിവസങ്ങളോളം എടുത്താണ് സെല്ലിന്റെ കമ്പി അറുത്തത്. ആയുധം കടത്തിയതും കമ്പി അറുത്തതുമൊന്നും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. പിടികൂടിയപ്പോള്‍ കയ്യില്‍ ടൂള്‍സ് ഉള്ളതായി കമ്മിഷണറും സമ്മതിക്കുന്നു. ജയില്‍ വസ്ത്രത്തില്‍ പുറത്തിറങ്ങിയാല്‍ തിരിച്ചറിയുമെന്നതിനാല്‍ കറുത്തവസ്ത്രം നേരത്തെ കൈവശപ്പെടുത്തി. വിചാരണത്തടവുകാരുടെ വസ്ത്രം അലക്കാനിട്ടിടത്തു നിന്നാകാം ഇതു സംഘടിപ്പിച്ചതെന്നാണ് സൂചന. അതും ആരും അറിഞ്ഞില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ സെല്ലില്‍നിന്നു പുറത്തിറങ്ങിയ ഗോവിന്ദച്ചാമി, ഇരുന്നൂറു മീറ്ററോളം നടന്നാണ് മതിലിനു സമീപത്തെത്തിയത്. മൂന്ന് ഇരുമ്പ് വീപ്പകള്‍ അടുക്കിവച്ച് അതിനു മുകളില്‍ കയറിയാണ് തുണികൊണ്ട് കെട്ടിയ വടം മതിലിനു മുകളിലെ ഫെന്‍സിങ്ങില്‍ കുരുക്കിയത്. ഈ വീപ്പകള്‍ നേരത്തെ തന്നെ ഗോവിന്ദച്ചാമി കണ്ടെത്തിവച്ചിരുന്നു. അതും ആരും അറിഞ്ഞില്ല. മതിലില്‍ തൂങ്ങിക്കയറാനുള്ള തുണിയും കയറും നേരത്തെ തന്നെ ഒപ്പിച്ചതും ജയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലത്രേ. ജയില്‍ചാട്ടം തടയുന്നതിനാണ് മതിലിന് മുകളില്‍ വൈദ്യുതി ഫെന്‍സിങ് സ്ഥാപിച്ചിരുന്നത്. അതു പ്രവര്‍ത്തിക്കാതിരുന്നതാണോ അതോ ഗോവിന്ദച്ചാമി ഓഫ് ചെയ്തതാണോ എന്നതിനും ഉത്തരമില്ല.

 

ജയില്‍ച്ചാടിയ ഗോവിന്ദച്ചാമിയെ മൂന്നരമണിക്കൂറിനുളില്‍ പിടികൂടി

 

Share

Leave a Reply

Your email address will not be published. Required fields are marked *