മനുഷ്യമനസുകളിലെ യാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‍; എന്‍.ആര്‍.ഐ. കൗണ്‍സിലിന്റെ അനുശോചനം

മനുഷ്യമനസുകളിലെ യാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‍; എന്‍.ആര്‍.ഐ. കൗണ്‍സിലിന്റെ അനുശോചനം

തിരുവനന്തപുരം:  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് സൂര്യ തേജസ്സായി മിന്നിത്തിളങ്ങിയ രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍ എന്ന ധീരനായ കര്‍മ്മയോഗിയെന്നു
എന്‍.ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് ഫോറത്തിന്റെ അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി.
മനുഷ്യനു വേണ്ടി കമ്യൂണിസ്റ്റ്കാരനായി, മണ്ണിനും തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനത്തിനും വേണ്ടി യത്‌നിച്ച വിഎസ് എന്ന സമര പോരാളി സി.പി.എമ്മിന്റെ സ്ഥാപകന്‍ കൂടിയാണ്. 32 സ്ഥാപകരില്‍ ഏറ്റവും ഒടുവിലത്തെ കണ്ണിയാണു വി.എസ്.ന്റെ മരണത്തോടെ നഷ്ടപ്പെട്ടത്. സി.പി.എമ്മിന്റെ ആവിര്‍ഭാവ പോരാളികളെല്ലാം ഓര്‍മ്മയിലായി.
നഷ്ടപ്പെട്ടതിനെക്കുറിച്ചു ചിന്തിക്കാതെ നഷ്ടം എങ്ങനെ പരിഹരിക്കാമെന്നതാണു ഒരു ജനാധിപത്യ ഭരണകര്‍ത്താവിന്റെ ബാദ്ധ്യതയെന്നും അവ പൂര്‍ണ്ണമായി പാലിച്ച മുഖ്യമന്ത്രിയായിരുന്നു വി എസ് എന്ന് പ്രമേയം ചൂണ്ടിക്കാട്ടി. താഴെത്തട്ടിലും ഇടത്തരക്കാരുമായ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് നിതാന്തമായ ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു വി.എസ് എന്നു ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് പറഞ്ഞു. പദവികള്‍ ഉണ്ടായാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മനസും ചിന്തകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ നന്മകള്‍ക്കായിരുന്നുവെന്ന് കാല്‍ നൂറ്റാണ്ടോളമുള്ള വ്യക്തിബന്ധം എന്നെ ബോദ്ധ്യപ്പെടുത്തിയെന്നും അഹമ്മദ് ഓര്‍മിപ്പിച്ചു.

കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഇന്നു കാണുന്ന വളര്‍ച്ചയ്ക്ക് പ്രേരകന്‍ വി.എസ്സാണ് . ആയിരങ്ങളുടെ പട്ടിണിമാറ്റുന്ന പെന്‍ഷന്‍ പദ്ധതി അതിന് ഉദാഹരണമാണെന്നും ഡോ. എസ്. അഹമ്മദ് ഓര്‍മ്മിപ്പിച്ചു.ലക്ഷങ്ങളായ മനുഷ്യമനസുകളില്‍ ചുവന്ന വിപ്ലവ സൂര്യനായി പ്രകാശം പരത്തിയ ജന നായകന്‍ ജനാധിപത്യ ശ്രീകോവിലില്‍ കെടാവിളക്കായി മിന്നിതിളങ്ങും.പ്രണാമം.

 

 

 

മനുഷ്യമനസുകളിലെ യാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‍; എന്‍.ആര്‍.ഐ. കൗണ്‍സിലിന്റെ അനുശോചനം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *