ഫ്രഞ്ച് ഓപണ്‍: 14ാം കീരിടം നേടി റാഫ

ഫ്രഞ്ച് ഓപണ്‍: 14ാം കീരിടം നേടി റാഫ

പാരിസ്: ഇന്നലെ റോളണ്ട് ഗാരോസില്‍ വീണ്ടും ആ പുഞ്ചിരി നിറഞ്ഞു. ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിരീടം സ്വന്തമാക്കി റാഫേല്‍ നദാല്‍. ഫൈനലില്‍ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3,6-0.

കളിമണ്‍ കോര്‍ട്ടില്‍ തന്റെ സിംഹാസനത്തിന് ഇളക്കം തട്ടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് നദാല്‍ കോര്‍ട്ട് വിട്ടത്.

പരുക്ക് ഭീഷണികളുണ്ടായിരുന്ന താരം കിരീടം നേടുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ആ സംശയങ്ങള്‍ക്കെല്ലാം അറുതിവരുത്തിക്കൊണ്ട് റോളണ്ട് ഗാരോസില്‍ കിരീടമുയര്‍ത്തിക്കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ എതിരാളികളെ തകര്‍ത്ത് മുന്നേറിയ ലോക അഞ്ചാം നമ്പര്‍ താരം ഫ്രഞ്ച് ഓപ്പണുകളിലെ തന്റെ റെക്കോര്‍ഡ് കുതിപ്പിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു. വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് താരം സ്വന്തമാക്കിയത്. കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമാണ് റാഫേല്‍ നദാല്‍. ഇതോടെ 20 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ വീതമുള്ള തന്റെ സമകാലികരായ റോജര്‍ ഫെഡററേയും നൊവാക് ജോക്കോവിച്ചിനേക്കാളും രണ്ട് പടി മുന്നിലെത്താനും നദാലിന് കഴിഞ്ഞു. കരിയറിലെ 14ാം ഫ്രഞ്ച് ഓപണ്‍ കിരീടമാണ് താരം സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന പ്രായമേറിയ പുരുഷ താരമെന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. 36 വയസ്സിലും തകര്‍പ്പന്‍ ഫോമില്‍ കുതിക്കുകയാണ് നദാല്‍.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *