കോഴിക്കോട് : മലബാര്‍ ഉള്‍പ്പെടെയുള്ള മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും അവിഭക്ത ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും ആയിരുന്ന കെ. കാമരാജിന്റെ 123-ാമത് ജയന്തി ആഘോഷം ലോക കേരള സഭാംഗവും കാമരാജ് ഫൗണ്ടേഷന് ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു പി.കെ. കബീര്‍ സലാല ഉദ്ഘാടനം ചെയ്തു. കാമരാജിന്റെ ഭരണപരിഷ്കാരങ്ങള്‍ സാധാരണജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന വിധത്തിലുള്ളതും ഇതര ഗവര്‍മെന്റുകള്‍ക്ക് മാതൃകാപരവുമാണ്. സ്കൂളുകളില്‍ ആദ്യമായി ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയത്, എല്ലാവര്ക്കും കുടിവെള്ളം ലഭിക്കുന്നതിന് പൊതു ടാപ്പുകള്‍, റോഡുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണ , സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴിലും ന്യായമായ കൂലിയും എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണ നൈപുണ്യത്തിന് ഉദാഹരണങ്ങളാണ്
പി.എം. മുസമ്മില്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. കെ.എഫ് ഐ അഖിലേന്ത്യാ വൈസ് ചെയര്മാന് കെ .എം. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം മൊയ്തീന് പൂന്താനം, അഡ്വ. കെ. നസീമ, സുമ പള്ളിപ്രം, ഗീത പെരുമണ്ണ, ഐബി പ്രാന്‍സീസ്, സൗദ രാമ നാട്ടുകര, പി.എം. നിഹാദ്, യൂസഫ് എന്നിവര്‍ സംസാരിച്ചു.
കാമരാജ് ജയന്തി ആഘോഷിച്ചു
