കായികധ്യാപകരുടെ ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നാളെ

കായികധ്യാപകരുടെ ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നാളെ

കോഴിക്കോട്: അശാസ്ത്രീയവും കാലഹരണപ്പെട്ടതുമായ നിയമന മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കാത്തതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കായിക വിദ്യാഭ്യാസം നല്‍കണമെന്നും സംസ്ഥാനത്തെ 13000ത്തിലധികം വരുന്ന സ്‌കൂളുകളില്‍ മുഴുവന്‍ കായികധ്യാപക നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് സംയുക്ത കായിക അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നാളെ കാലത്ത് 10.30ന് ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാന ചെയര്‍മാന്‍ നബീല്‍.കെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടി സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യും. പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ 26ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളിലെ കായിക സംബന്ധമായ പരിപാടികളല്ലാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പുറമെയുള്ള യാതൊരു തരത്തിലുള്ള കായിക മത്സരങ്ങളുമായും സഹകരിക്കില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് എ.ഐ, ദേവദാസ്.കെ, എം.ഷെഫീഖ് എന്നിവരും സംബന്ധിച്ചു.

 

 

കായികധ്യാപകരുടെ ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *