ലൂമിനസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് ആന്റ് ട്രെയിനിംഗിനെതിരെ നിയമ നടപടി സ്വീകരിക്കും

ലൂമിനസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് ആന്റ് ട്രെയിനിംഗിനെതിരെ നിയമ നടപടി സ്വീകരിക്കും

കോഴിക്കോട്: ലൂമിനസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് ആന്റ് ട്രെയിനിംഗ് (LIST) എന്ന സ്ഥാപനം കോഴ്‌സുകള്‍ക്കായി തങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുകയും എന്നാല്‍ ക്ലാസുകള്‍ നല്‍കാതെ തങ്ങളെ വഞ്ചിക്കുകയുമായിരുന്നുവെന്ന് അരീക്കോട് സ്വദേശി മുഫീദ.കെയും, ഓമശ്ശേരി സ്വദേശി ആയിഷ ആദിലയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപന ഉടമയെ ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടാവാത്തതിനാല്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തില്‍ ഫീസടച്ചതിന്റെ രേഖകളുപയോഗിച്ച് കണ്‍സ്യൂമര്‍ കോര്‍ട്ടിലടക്കം പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. പല വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2024 ഡിസംബര്‍ 10നാണ് ലൂമിനസില്‍ മെഡിക്കല്‍ സ്‌ക്രൈബിംഗ് ആന്റ് കോര്‍ഡിംഗ് കോഴ്‌സിലേക്ക് ജോയിന്‍ ചെയ്യാന്‍ പോയത്. മൊത്തം 205000 രൂപയായിരുന്നു ഫീസ് പറഞ്ഞത് അതില്‍ ആദ്യ ഗഡുവായി 30,000 അടച്ചു. എന്നാല്‍ ക്ലാസുകള്‍ ആരംഭിക്കാതെ ഒഴിവ് പറയുകയായിരുന്നു. വിലപ്പെട്ട ഒരു അധ്യയന വര്‍ഷമാണ് നഷ്ടമായതെന്നും സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളെ ഉപയോഗിച്ച് നല്‍കിയ പരസ്യം കണ്ടാണ് തങ്ങളീ സ്ഥാപനത്തെക്കുറിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള കോഴ്‌സുകളാണ് തങ്ങള്‍ നടത്തുന്നതെന്നും യൂണിവേഴ്‌സിറ്റി നിഷ്‌ക്കര്‍ഷിക്കുന്ന സമയത്ത് മാത്രമേ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സ്ഥാപനത്തില്‍ കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇക്കാര്യം മനസ്സിലാക്കാത്തതിനാലാണ് ഇപ്പോഴുണ്ടായ കാര്യങ്ങള്‍ക്കടിസ്ഥാനമെന്നും പരാതി ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ അടച്ച ഫീസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപനത്തിലേക്ക് മെയില്‍ അയച്ചാല്‍ റീ ഫണ്ട് ചെയ്യാന്‍ തയ്യാറാണെന്നും സി.ഇ ഒ അഖില്‍ പറഞ്ഞു.

 

 

ലൂമിനസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് ആന്റ് ട്രെയിനിംഗിനെതിരെ നിയമ നടപടി സ്വീകരിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *