ഡോ. പി.കെ. വാരിയരുടെ 4-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 10-ാം തീയതി (വ്യാഴം) വൈകിട്ട് 3 മണിക്ക് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ആയുര്‍വേദ ഹോസ്പി റ്റല്‍ & റിസര്‍ച്ച് സെന്ററിലെ സെന്റിനറി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നു.
പി.കെ. വാരിയരുടെ പുത്രി സുഭദ്ര രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് സമ്മേളന നടപടികള്‍ക്ക് തുടക്കംകുറിക്കും.
മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിക്കും.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. കെ. ജി. പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തും. യോഗത്തില്‍ കെ. ഹരികുമാര്‍(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) സ്വാഗതവും പി.കെ. വാരിയരുടെ ചെറുമകനായ അജയ് കെ. ആര്‍. നന്ദിയും പറയും.
