ഭാഷയും സംസ്‌കാരവും അകന്നു പോകുമ്പോള്‍ മനുഷ്യത്വവും ഇല്ലാതാകുന്നു;ഡോ. വി. എന്‍. സന്തോഷ് കുമാര്‍

ഭാഷയും സംസ്‌കാരവും അകന്നു പോകുമ്പോള്‍ മനുഷ്യത്വവും ഇല്ലാതാകുന്നു;ഡോ. വി. എന്‍. സന്തോഷ് കുമാര്‍

കോഴിക്കോട്: ഭാഷയും സംസ്‌കാരവും അകന്നു പോകുമ്പോള്‍ മനുഷ്യത്വവും ഇല്ലാതാകുന്നുവെന്ന് ഡോ. വി. എന്‍. സന്തോഷ് കുമാര്‍. വൈക്കം മുഹമ്മദ് ബഷീര്‍ കൊണ്ടുവന്ന ഭാഷ സംസ്‌കാരജന്യമാണ്. ജീവിതാനുഭവങ്ങളുടെ പ്രതിഫലനം കൂടിയാണ് അദ്ദേഹത്തിന്റെ കഥകളെന്ന് ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. പാവങ്ങാട് പുത്തൂര്‍ യൂത്ത് കലാസാഗര്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജീവജാലങ്ങളുടെയും സമന്വയമാണ് നമ്മുടെ ചുറ്റുപാടുന്നും അതറിഞ്ഞ് ജീവിക്കുക എന്നത് നമ്മുടെ സംസ്‌കാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഷൈനി നിഷിന്ത് അധ്യക്ഷത വഹിച്ചു. സുശീലന്‍ മാസ്റ്റര്‍, ഗീതാലയം ജനാര്‍ദ്ദനന്‍, പാണൂര്‍ തങ്കം, പി. സുഭാഷ്, കെ സി ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ഭാഷയും സംസ്‌കാരവും അകന്നു പോകുമ്പോള്‍
മനുഷ്യത്വവും ഇല്ലാതാകുന്നു;ഡോ. വി. എന്‍. സന്തോഷ് കുമാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *